മദ്റസാ വിദ്യാഭ്യാസം സാർവത്രികമാകണം: വിസ്‌ഡം

പൂനൂർ : ധാർമിക സദാചാര മൂല്യങ്ങൾ പകർന്നു നൽകുന്ന മദ്‌റസാ വിദ്യാഭ്യാസം സാർവത്രികമാക്കാൻ സമൂഹം തയ്യാറാകണമെന്ന് പൂനൂർ സലഫി മദ്‌റസ  പ്രവേശനോൽഘാടന സംഗമം അഭിപ്രായപ്പെട്ടു.
സംഗമം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അബ്‌ദുല്ല മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു.
കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന തലമുറയെ വാർത്തെടുക്കുന്ന സംവിധാനമാണ് മദ്‌റസകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

മദ്റസകൾക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ യും തെറ്റിദ്ധാരണകളെയും തിരുത്താൻ അധികാരികൾ അവസരമൊരുക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
പി.ടി.എ പ്രസിഡണ്ട് പി.എച്ച് ഷമീർ അധ്യക്ഷത വഹിച്ചു. ഖുർആൻ മന:പാഠമാക്കിയ മദ്‌റസ വിദ്യാർത്ഥിനി അമാന പി.ജെ ക്കുള്ള ഉപഹാരം വിസ്‌ഡം ജില്ലാ സെക്രട്ടറി വി.കെ ഉനൈസ് സ്വലാഹി വിതരണം ചെയ്തു. സംസം അബ്ദുറഹിമാൻ, സി.പി സാജിദ്, കെ അബ്‌ദുൽ നാസർ, ടി. എം നൗഫൽ, സി.പി മുഹമ്മദ് അസ്‌ലം, കെ ആദിൽഅമീൻ, മുഹമ്മദ് അമൻ എന്നിവർ പ്രസംഗിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍