മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് വെള്ളിയാഴ്ച

കോഴിക്കോട്: പൊന്നാനിയില്‍ മുഹറം മാസപ്പിറവി  കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (17/06/2026 ബുധന്‍) മുഹറം ഒന്നും ജൂണ്‍ 26 (വെള്ളി)ന് മുഹറം പത്തും (ആശൂറാഅ്) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍