താമരശ്ശേരി ചുരത്തിൽ റോഡില്‍ കിടന്ന പെരുപാമ്പിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു.

താമരശ്ശേരി:   കൽപ്പറ്റ സ്വദേശി ആസാദ് (28)നാണ് കാലിന് കടിയേറ്റത്. ചുരത്തിൽ റോഡില്‍ കിടന്ന പെരുപാമ്പിനെ മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്.

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി 8 മണിയോടെ യായിരുന്നു സംഭവം.

പെരുമ്പാമ്പിന് വിഷമില്ലാത്തതിനാൽ കടിയേറ്റാൽ മരണം സംഭവിക്കില്ല. എന്നാൽ ഇവയുടെ പല്ലുകൾ ആഴത്തിൽ ഇറങ്ങുന്നതിനാൽ മുറിവ് പഴുക്കാൻ സാധ്യതയുണ്ട്.

ഉടൻ ചെയ്യേണ്ട കാര്യങ്ങൾ:

  • ​മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
  • ​രക്തസ്രാവം ഉണ്ടെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് അമർത്തിപ്പിടിക്കുക.
  • ആന്റിബയോട്ടിക് ചികിത്സയ്ക്കും ടിറ്റനസ് (Tetanus) ഇഞ്ചക്ഷനുമായി എത്രയും വേഗം ഡോക്ടറെ കാണുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍