പ്രതിഷേധ ധർണ സംഘടിപ്പിച്ചു
കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ അവഗണനയക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതിഷേധധർണ സമരം സംഘടിപ്പിച്ചു.
പഞ്ചായത്തിലെ സിഡിഎസ് ഭരണ സമിതിയിലേക്ക് 5 വനിതാ മെമ്പർമാരെ തെരഞ്ഞെടുക്കുന്നതിൽ എൽ ഡി എഫിലെ മെമ്പർമാരെ ഉൾപ്പെടുത്താത്തതിലും,തൊഴിലുറപ്പ് വിഹിതം നഷ്ടപ്പെടുത്തിയതിനും,
തേവർമല-ഇരുൾക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക,തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാതെ വീണ്ടും പഞ്ചായത്തിനെ ഇരുട്ടിലാക്കിയതിലും പ്രതിക്ഷേധച്ചായിരുന്നു സമരം.എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ടി.സി വാസു ഉദ്‌ഘാടനം ചെയ്തു.നിധീഷ് കല്ലുള്ളതോട് അദ്ധ്യക്ഷതവഹിച്ചു.
സി പി നിസാർ,കെ വി സബാസ്റ്റ്യൻ,
കരിം പതുപ്പാടി,കെ ആർ ബിജു,എൻ രവി,മദാരി ജൂബൈരിയ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മെമ്പർമാർ കെ സി ലെനിൻ,എൻ അഖിൽ,
അയ്യുബ് കാറ്റാടി,സൗമ്യ പ്രജീഷ്,
ശ്രീജില ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.മെമ്പർമാരായ പി സി തോമസ് സ്വാഗതവും കെ ടി മുഹമ്മദാലി നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍