സർക്കാരിൻ്റെ ലഹരി നിർമ്മാർജന യജ്ഞംസ്വാഗതാർഹം; വിസ്‌ഡം

...
കൊയിലാണ്ടി: കേരളത്തെ ലഹരിമുക്തമാക്കാൻ സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ കാമ്പയിന് പൂർണ്ണ പിന്തുണ നൽകുമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സംയുക്ത എക്സിക്യൂട്ടീവ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയകളെ വേരോടെ പിഴുതെറിയാനുള്ള സർക്കാൻ നീക്കം ഏറെ ശ്ലാഘനീയമാണെന്നും. നിയമ നടപടികൾ ശക്തമാക്കുന്ന യജ്ഞത്തെ  വിജയിപ്പിക്കാൻ സമൂഹത്തിൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

ഏകദൈവാരാധനയിൽ അധിഷ്ഠിതമായ
ധാർമ്മിക മുന്നേറ്റമാണ് ലഹരിക്കെതിരെയുള്ള
അടിസ്ഥാന പരിഹാരം. കൊയിലാണ്ടി മുജാഹിദ് സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത എക്സിക്യൂട്ടീവ് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉദ്‌ഘാടനം ചെയ്തു. ലഹരി നിർമ്മാനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം തന്നെ, വിദ്യാർത്ഥികൾക്കിടയിൽ കാര്യക്ഷമമായ ധാർമ്മിക വിദ്യാഭ്യാസം കൂടി സിലബസിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിസ്‌ഡം ജില്ലാ പ്രസിഡണ്ട് ടി.പി അബ്‌ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സി.പി സലീം, വിസ്ഡം യൂത്ത് സംസ്ഥാന സെകട്ടറി അമീർ അത്തോളി, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അലവി, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് സൈഫുല്ല അൽഹികമി, സെക്രട്ടറി മുസിയാഫ് കൊയിലാണ്ടി സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി.പി ഖലീലുറഹ്‌മാൻ സ്വാഗതവും കെ അബ്‌ദുൽ നാസർ മദനി നന്ദിയും പറഞ്ഞു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍