സാഹിത്യോത്സവിൽ കട്ടിപ്പാറ സെക്ടറിന് കിരീടം; ആയിരത്തിലധികം പ്രതിഭകൾ മാറ്റുരച്ചു
പൂനൂർ: എസ്.എസ്.എഫ് പൂനൂർ ഡിവിഷൻ സാഹിത്യോത്സവ് കട്ടിപ്പാറയിൽ രണ്ട് ദിവസങ്ങളിലായി വിപുലമായി നടന്നു. എട്ട് സെക്ടറുകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ വിവിധ ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുത്തു.
മത്സരങ്ങളുടെ അവസാനത്തിൽ 608 പോയിന്റുകൾ നേടി കട്ടിപ്പാറ സെക്ടർ ചാമ്പ്യന്മാരായി. പൂനൂർ സെക്ടർ, കാന്തപുരം സെക്ടർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബാലുശ്ശേരി സെക്ടറിലെ മുഹമ്മദ് നാഫിഹ് കലാപ്രതിഭയായും പൂനൂർ സെക്ടറിലെ മുഹമ്മദ് അനസ് സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കേരള സെക്രട്ടറി ജാബിർ നെരോത്ത് അനുമോദന പ്രഭാഷണം നടത്തി. എസ്.എസ്.എഫ് പൂനൂർ ഡിവിഷൻ പ്രസിഡന്റ് ശഹീർ സഖാഫി അധ്യക്ഷത വഹിച്ചു.
അസീസ് സഖാഫി കല്ലുള്ളതോട്, യൂസുഫലി സഖാഫി, ശുഐബ് കുണ്ടുങ്ങൽ, സയ്യിദ് ജാബിർ തങ്ങൾ കായലം, സഹൽ സഖാഫി കട്ടിപ്പാറ എന്നിവർ പ്രസംഗിച്ചു. നാസർ സഖാഫി വാളന്നൂർ, റാഷിദ് ഫറോക്ക്, ആഷിഖ് സഖാഫി കാന്തപുരം, ഫായിസ് എം.എം. പറമ്പ്, അബ്ബാസ് കാന്തപുരം, അബ്ദുല്ല സഖാഫി തലയാട് എന്നിവർ സംബന്ധിച്ചു.
എസ്.എസ്.എഫ് പൂനൂർ ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അജീർ സ്വാഗതവും സ്വാഗതസംഘം ജോയിന്റ് കൺവീനർ ഷാഹിദ് സഖാഫി കട്ടിപ്പാറ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍