ടെക് ഭീമനായ മെറ്റയുടെ സേവനങ്ങൾ ലോകമാകെ തടസപ്പെട്ടതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സേവനങ്ങളാണ് ആഗോളതലത്തിൽ തടസപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങൾ ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം മെറ്റ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ സംതിങ് വെന്റ് റോങ് എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. മെസഞ്ചർ ആപ്പിലും പ്രശ്‌നങ്ങളുണ്ട്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്കും സമാനമായ എറർ സന്ദേശമാണ് കാണാൻ കഴിയുന്നത്. അതേസമയം മെറ്റാ സേവനങ്ങളുടെ വെബ് പതിപ്പുകൾക്കാണ് പ്രശ്‌നമെന്നും മൊബൈൽ ആപ്പുകൾ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.