നിയമവിരുദ്ധമായി സർവ്വീസ് നടത്തുന്നു; റാപിഡോ വിളിച്ചുവരുത്തി ഓട്ടോഡ്രെെവർമാർ ആക്രമിച്ചെന്ന് പരാതി, കയ്യാങ്കളി
കോഴിക്കോട്: കോഴിക്കോട് ഓട്ടോ തൊഴിലാളികളും റാപിഡോ ഡ്രൈവര്‍മാരും തമ്മില്‍ ഏറ്റുമുട്ടല്‍. റാപിഡോ ഡ്രൈവര്‍മാരെ ഓട്ടോ തൊഴിലാളികള്‍ തടഞ്ഞ് വെച്ചതിന് പിന്നാലെയാണ് സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഇന്നലെ രാത്രി മാവൂര്‍ റോഡിലാണ് സംഭവം നടന്നത്. റാപിഡോ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു കയ്യാങ്കളി.
റാപിഡോ ബുക്ക് ചെയ്ത് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. സ്വകാര്യ വാഹനങ്ങളില്‍ ആളെ കയറ്റുന്നു എന്നാണ് ഓട്ടോ തൊഴിലാളികളുടെ ആരോപണം. സംഭവത്തില്‍ റാപിഡോ ഡ്രൈവര്‍മാരുടെ ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
