വാഴ​കുല വെട്ടുന്നതിനിടെ വയോധികന് പാമ്പുകടിയേറ്റു.


താമരശ്ശേരി ചമൽ വട്ടപൊയിൽമൽ  ശിവൻ (62) ൻ്റെ കൈക്കാണ് പാമ്പുകടിയേറ്റത്, വീടിനു സമീപത്തെ വാഴതോട്ടത്തിൽ കുല വെട്ടുന്നതിനിടെ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിക്കുകയായിരുന്നു. ഉടനെ കടിച്ച പാമ്പിനെ കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തി.പ്രാഥമിക ചികിത്സ തേടിയ ശേഷം 108 ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണ്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം