കട്ടിപ്പാറ: കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ പ്രവേശനോത്സവം  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. ആരവങ്ങളും അലങ്കാരവുമായി സ്കൂൾ പരിസരം വർണ്ണാഭമായി. സീനിയർ വിദ്യാർത്ഥികൾ നവാഗതകരെ ചേർത്തുപിടിച്ചും, സമ്മാനവും മധുരവും നൽകി പ്രധാന അധ്യാപിക ജസീന ഹുസൈൻ കുട്ടികളെ വരവേറ്റു. പി,ടി,എ പ്രതിനിധികളും, നാട്ടുകാരും ഈ സുന്ദര മുഹൂർത്തത്തെ കാണാൻ എത്തിയത് കുട്ടികളിൽ ആവേശം നൽകി. പാട്ടുപാടിയും കഥ പറഞ്ഞും,കുട്ടികളുടെ മനം കവർന്ന് അധ്യാപകരുടെ ഊഷ്മളമായ ഇടപെടൽ കുട്ടികളിൽ ആനന്ദം ചൊരിഞ്ഞു. കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ പി കെ ഫിറോസ് നവാഗത വിദ്യാർഥികൾക്ക് വേണ്ടി നൽകിയ സ്നേഹസമ്മാനം പഞ്ചായത്ത് പ്രസിഡന്റിന്റെ കൈകളിൽനിന്ന് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുഫീറ പി എസ്,ബ്ലോക്ക് മെമ്പർ നുഷ്ഹത്ത് ടീച്ചർ, മെമ്പർമാരായ നജുമ റഷീദ്,സഫിയ അബൂബക്കർ,ബ്രിജില സുനീഷ്, മുഖ്യാതിഥി ഷമീം വാവാട്, സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, അബ്ദുല്ല മലയിൽ, അലക്സ് മാത്യു,ലിമ മുഹമ്മദ്‌, എം പി ടി എ പ്രസിഡണ്ട് സജ്‌ന നിസാർ, ജംഷീന എ ടി, മുബീർ തോലത്ത്, സലാം കന്നൂട്ടിപ്പാറ,ദിൻഷ ദിനേശ്, തസ്ലീന പി പി,ഷബീജ് ടി എം,യാസീൻ പി,കെസി ശിഹാബ്, ഫൈസ് ഹമദാനി, നീതു പീറ്റർ, ആര്യ മുരളി, അനു ബേബി, ഷാഹിന കെ എ, ഷാഹിന കെ കെ, മുംതാസ് വി കെ, സുഹറ, എന്നിവർ സന്നിഹിതരായി..