താമരശ്ശേരി ചുങ്കത്ത് കാഴ്ചമറച്ച് ബോർഡുകൾ; ജംഗ്ഷനിൽ അപകടഭീഷണി

താമരശ്ശേരി: ചുരത്തിലെ റോഡ് പ്രവൃത്തിയെ തുടർന്ന് വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടാനായി താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ സ്ഥാപിച്ച ഡൈവേർഷൻ ബോർഡുകൾ ഗതാഗതത്തിന് തടസ്സമാകുന്നതായി പരാതി. പ്രധാന ജംഗ്ഷനിൽ കാഴ്ചമറയ്ക്കുന്ന രീതിയിലാണ് വലിയ ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുന്നത്.


​ചുരത്തിലെ നിർമ്മാണ ജോലികൾ കാരണം മൾട്ടി ആക്സിൽ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുറ്റ്യാടി വഴി തിരിച്ചുവിടുന്നതിനുള്ള ദേശീയപാത വിഭാഗത്തിന്റെ നിർദ്ദേശങ്ങളാണ് ബോർഡിലുള്ളത്. എന്നാൽ തിരക്കേറിയ ജംഗ്ഷനിലെ വളവിൽ തന്നെ ഈ ബോർഡുകൾ നിരത്തിയിരിക്കുന്നതിനാൽ, സംസ്ഥാനപാതയിൽ ദേശീയപാതയിലേക്ക്  വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല.

​ഇതുമൂലം ഈ ഭാഗത്ത് ചെറിയ അപകടങ്ങൾ കാരണമാകും ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച ബോർഡുകൾ യാത്രക്കാരുടെ കാഴ്ചമറയ്ക്കാത്ത രീതിയിൽ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.