തൊഴിൽ വാർത്തകൾ
മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കുക
മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ നിരവധി ഒഴിവുകൾ. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം.
ജൂലൈ 25ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴിലുള്ള പിജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിയമനം നടക്കുന്നത്. സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, റെസിഡന്റ് ഫാര്‍മസിസ്റ്റ്, റെസിഡന്റ് ടെക്നീഷ്യന് ക്ലിനിക്കല്‍ ലാബ്, റസിഡന്റ് സ്റ്റാഫ് നഴ്സ് എന്നിങ്ങനെയാണ് ഒഴിവുകള്‍.
സ്റ്റാഫ് നഴ്സ് 08 ഒഴിവ്
അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് 03 ഒഴിവ്
റെസിഡന്റ് ഫാര്‍മസിസ്റ്റ് 03 ഒഴിവ്
റെസിഡന്റ് ടെക്നീഷ്യന് ക്ലിനിക്കല്‍ ലാബ് 01 ഒഴിവ്
റസിഡന്റ് സ്റ്റാഫ് നഴ്സ് 03 ഒഴിവ്
പ്രായപരിധി
30 വയസിന് ചുവെട പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 40 വയസുവരെയാണ് പ്രായപരിധി
യോഗ്യത
സ്റ്റാഫ് നഴ്സ്
ജിഎന്‍എം കൂടെ 3 വര്‍ഷത്തെ എക്സ്പീരിയന്‍സ്. അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് കൂടെ രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്
ഡിഫാം/ ബിഫാം. ആശുപത്രികളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം.
റസിഡന്റ് ഫാര്‍മസിസ്റ്റ്
ഡിഫാം/ ബിഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
റസിഡന്റ് ടെക്നീഷ്യന് ക്ലിനിക്കല്‍ ലാബ്
ബിഎസ് സി എംഎല്‍ടി.
റസിഡന്റ് സ്റ്റാഫ് നഴ്സ്
ബിഎസ് സി നഴ്സിങ്/ ജിഎന്‍എം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി കൗണ്‍സില്‍.
കേരള നഴ്സിങ് ആന്റ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്ട്രേഷന്.
ശമ്പളം
സ്റ്റാഫ് നഴ്സ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32,550 രൂപ ശമ്പളമായി ലഭിക്കും.
അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,110 രൂപ ശമ്പളമായി ലഭിക്കും.
റെസിഡന്റ് ഫാര്‍മസിസ്റ്റ് 16,500/- for Diploma Holders Rs.18,700/- for Graduates
റെസിഡന്റ് ടെക്നീഷ്യന് ക്ലിനിക്കല്‍ ലാബ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,700 രൂപ ശമ്പളമായി ലഭിക്കും.
റസിഡന്റ് സ്റ്റാഫ് നഴ്സ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
250 രൂപയാണ് അടയ്ക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 250 രൂപ അടച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 25.
വെബ്സൈറ്റ്: www.mcc.kerala.gov.in & www.mcconline.in
