താമരശ്ശേരി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ കെ എസ് കെ ടി യു നേതൃത്വത്തിൽ താമരശ്ശേരിയിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയം നടത്തി. കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡൻ്റെ കെ ബാബു ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ വി ഷാജി  സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയാ പ്രസിഡൻ്റെ കെ.കെ.ഡി രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി.കെ ജിഷ ,
ജില്ലാ എക്സിക്യൂട്ടിവ് അംഗം എപി സജിത്ത്
 മാർച്ചിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം സ്മിത നന്ദി പറഞ്ഞ് സംസാരിച്ചു.