മുജാഹിദ് ജില്ലാ പ്രതിനിധി സമ്മേളനം നാളെ പേരാമ്പ്രയിൽ
പേരാമ്പ്ര : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം നാളെ ഞായറാഴ്ച പേരാമ്പ്ര ഐഡിസി ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 1.30 ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, വി.കെ ഉനൈസ് സ്വലാഹി, വിസ്‌ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, ട്രഷറർ സി.പി സാജിദ് , വൈസ് പ്രസിഡണ്ട് കെ അബ്‌ദുൽ നാസർ മദനി, വി.വി ബഷീർ, കെ.പി.പി ഖലീലു റഹ്‌മാൻ, മൊയ്തു മേനിക്കണ്ടി, ടി.ടി കാസിം, ഒ.കെ അബ്ദുല്ലത്തീഫ് , പുനത്തിൽ മജീദ് മാസ്റ്റർ, നൗഫൽ അഴിയൂർ, വിസ്ഡം യൂത്ത് ജില്ലാ പ്രതിഡണ്ട് ടി. എൻ ശക്കീർ സലഫി, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് സൈഫുല്ല അൽഹികമി വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
