കെ എ ടി എഫ്ഉപജില്ല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്

താമരശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ താമരശ്ശേരി ഉപജില്ലാ തലമൽസരം കോരങ്ങാട് ജി എൽ പി സ്കൂളിൽ നടന്നു.എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 
എൽ പി വിഭാഗം ഒന്നാം സ്ഥാനം  മിൻഹ ഫാത്തിമ കെ സി (എ കെ ടി എം എൽ പി സ്കൂൾ മണൽവയർ) രണ്ടാം സ്ഥാനം അൽവിന പി.കെ  (എ എൽ പി സ്കൂൾ വെഴുപ്പൂർ) മൂന്നാം സ്ഥാനം നിഷ മറിയം (ഐ യു  എം എൽ എൻ പി സ്കൂൾ കന്നൂട്ടിപ്പാറ). 
യു പി വിഭാഗം ഒന്നാം സ്ഥാനം ഫാത്തിമ ഫൈഹ (നസ്റത്ത് യു പി സ്‌കൂൾ കട്ടിപ്പാറ) രണ്ടാം സ്ഥാനം ജെൽവ ഫാത്തിമ ജി യു പി സ്കൂൾ താമരശ്ശേരി )  മൂന്നാം സ്ഥാനം സന ഫാത്തിമ മുഹമ്മദ്‌ (സെന്റ്‌ ജോസഫ്സ് യു പി സ്കൂൾ മൈലള്ളാം പാറ). 
ഹൈ സ്കൂൾ വിഭാഗം ഒന്നാം സ്ഥാനം റന  ഫാത്തിമ (ജി എം എച്ച് എസ് രാരോത്ത്) രണ്ടാം സ്ഥാനം ഷാദിയ എ കെ (ഗവ :വോക്കേഷൻ ഹയർ സെക്കന്ററി താമരശ്ശേരി) മൂന്നാം സ്ഥാനം ആയിഷ വി എഫ് (എൻ ഐ ആർ എച്ച് എസ് പരപ്പൻ പൊയിൽ )

കോരങ്ങാട് ജി.എൽ.പി സ്കൂളിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ ടാലൻ്റ് ടെസ്‌റ്റ് ഉദ്‌ഘാടനം ചെയ്തു. കെ എ ടി എഫ് സബ് ജില്ലാ പ്രസിഡണ്ട് സി.പി സാജിദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി സബ്ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന കെ എ ടി എഫ് വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് മാസ്‌റ്റർക്കുള്ള ഉപഹാരം നവാസ് മാസ്റ്റർ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഹബീബുറഹ്‌മാൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ് മിനി ടീച്ചർ,കെ.എ.ടി. ഫ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.നൂറുദ്ദീൻ, സബ് ജില്ലാ സെക്രട്ടറി ടി.മുഹമ്മദ്, അലിഫ് കൺവീനർ കെ.ടി അബ്ദുൽ നാസർ, എ.കെ ഹഫ്സ ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അലിഫ് സബ് ജില്ലാ കൺവീനർ കെ.ടി. അബ്ദുൽ നാസർ മാസ്റ്റർ വിജയികളെ പ്രഖ്യാപിച്ചു.