നാജിയ ചികിത്സ സഹായ ഫണ്ട് കൈമാറി .

കട്ടിപ്പാറ :കോളിക്കൽ വടക്കുമുറി  നാജിയ വേണാടിയുടെ   ചികിത്സാ സഹായ ഫണ്ട് കൈമാറി .

കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളും, വിങ്സ് ഇംഗ്ലീഷ് മീഡിയവും, അധ്യാപകരും ചേർന്ന് കണ്ടെത്തിയ തുക   സ്കൂൾ ലീഡർ ഇൻ ചാർജ് റമിൻ റയാൻ ചികിത്സ കമ്മിറ്റി മെമ്പർമാർക്ക്‌ കൈമാറി.

 ചികിത്സ ധനസഹായത്തിനായി സർവ്വരും സജീവ പ്രവർത്തനങ്ങൾക്ക് ഇനിയും മുന്നിട്ടിറങ്ങണമെന്നും മെമ്പർമാർ  ആവശ്യപ്പെട്ടു.

 ചടങ്ങിൽ  സ്കൂൾ ചീഫ് പ്രമോട്ടറും ചികിത്സാ കമ്മിറ്റി മെമ്പർമാരായ  എ കെ അബൂബക്കർ കുട്ടി, ജലീൽ സി പി രിഫായത്ത് കെ ടി, ജാബിർ വേണാടി, പ്രധാന അധ്യാപിക  ജസീന ഹുസൈൻ,  കെസി ശിഹാബ്, ഷബീജ് ടി, ഷാഹിന കെ എ എന്നിവർ സന്നിഹിതരായി..