സംസ്ഥാനത്ത് ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടാവുമെന്ന് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം ഉയരുന്നതിനാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെ.എസ്.ഇ.ബി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.