നേപ്പാളില്‍ മിന്നല്‍ പ്രളയം: എട്ടുമരണം , 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതായി; വീടുകളും വാഹനങ്ങളും ഒലിച്ചുപോയി; ബിഹാറിലും ജാഗ്രതാ നിര്‍ദേശം
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ എട്ടുപേർ മരിച്ചു. 32 പൊലീസുകാരെയും 25 തീർത്ഥാടകരെയും അടക്കം 384 പേരെ കാണാനില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
ഇത്തരത്തില്‍ കാണാതായവരില്‍ 104 പേർ ഇന്ത്യാക്കാരെന്നാണ് പുറത്തുവരുന്ന വിവരം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. മിന്നല്‍ പ്രളയത്തിൻ്റെ പശ്ചാത്തലത്തില്‍ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലടക്കം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാളില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഒലിച്ചുപോയെന്നാണ് വിവരം. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നല്‍പ്രളയം വൻനാശം വിതച്ചത്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ടിബറ്റില്‍ നിന്നുള്ള ഭോട്ടെ കോഷി നദിയില്‍ വലിയതോതില്‍ ജലനിരപ്പുയരുകയും വെള്ളം ഇരച്ചെത്തുകയുമായിരുന്നു. ഇതോടെ നദിതീരത്തെ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലായി.
നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സംഭവത്തിന് പിന്നാലെ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈനിക ഹെലികോപ്റ്ററുകളടക്കം എത്തിയിട്ടുണ്ട്. ഇതിനിടെ താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും സാഹചര്യങ്ങള്‍ വിലയിരുത്താനും നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചു.
*_published 26-08-2026_*
----------------------------------------
*നേരുള്ള വാർത്തകൾ നേരെത്തെ അറിയാൻ, ഈ ലിങ്കിൽ ജോയിൻ ചെയ്യുമോ*
Open this link to join my WhatsApp Group: https://chat.whatsapp.com/G0zGZu7h0oZEDBY5xNnmhk?s=cl&p=a&mlu=4
