KSSPU പുതുപ്പാടി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
പുതുപ്പാടി: KSSPU പുതുപ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് ബാപ്പുവാവാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പുന്നൂസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് വി.പി. ഇന്ദിര, സംസ്ഥാന കൗൺസിൽ അംഗം ഗംഗാധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സെക്രട്ടറി ശശീന്ദ്രൻ സ്വാഗതവും ദേവി നന്ദിയും പറഞ്ഞ ചടങ്ങിനോടനുബന്ധിച്ച് തിരുവാതിര, മാപ്പിളപ്പാട്ട്, ഓണപ്പാട്ട്, നാടകം, വിവിധ നൃത്തങ്ങൾ എന്നീ കലാപരിപാടികളും അരങ്ങേറി. പങ്കെടുത്ത എല്ലാവർക്കും ചായയും പലഹാരവും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി.
