ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി


കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കീഴ്‌ശേരി സ്വദേശി ജെസ് (30) ന്റെ മൃതദേഹം ബന്ധുക്കളും, നാട്ടുകാരും രാത്രിയിൽ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി.

ഇന്ന് വൈകുന്നേരം ഉൾവനത്തിൽ മഴപെയ്ത‌തിനെ തുടർന്ന് ഇരുവഞ്ഞി പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും കല്ലിൻ്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി ഒഴുക്കിൽപ്പെടുകയുമായിരുന്നു.