കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂളിൽ കുരുന്നുകളുടെ കലാവസന്തത്തിന് അരങ്ങൊരുങ്ങി

കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിലെ കെ.ജി. വിഭാഗം വിദ്യാർഥികളുടെ കലാമേള ',കിൻ്റർ ഫെസ്റ്റ് ' വർണാഭമായി അരങ്ങേറി. കുരുന്നുകളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി പരിപാടി മാറി.

ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ. പ്രസിഡന്റ് സിബി ഫ്രാൻസിസ്  ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.പി. സാജിദ് ആശംസകൾ നേർന്നു. സലീന കെ സ്വാഗതവും ബീന സി.ജെ.നന്ദിയും പറഞ്ഞു.

അഭയ ജോസ്, ബിൻസി ജേക്കബ്, ജോബി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസംഗം, കഥ, ഗാനങ്ങൾ, നൃത്തം തുടങ്ങി വിവിധ കലാപരിപാടികളിൽ കുരുന്നുകൾ ആവേശത്തോടെ പങ്കെടുത്തു.