കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്നില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പള്ളിക്കുന്ന് രാജീവ് നഗര്‍ കോളനിക്ക് സമീപത്തെ മാധവാലയത്തില്‍ പി. സുമേശനാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഞായറാഴ്ച വൈകീട്ട് ബന്ധുവിന്റെ വീട്ടില്‍ വെച്ചുണ്ടായ കയ്യാങ്കളിയിലാണ് സുമേശന് പരിക്കേറ്റത്. തിരിച്ച് സ്വന്തം വീട്ടിലെത്തിയ സുമേശന്‍ ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.