ഇന്ധനവില വര്‍ദ്ധനവിനെതിരെ വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു

ഇന്ധനവില വര്‍ദ്ധനവിനെതിരെ വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു



താമരശ്ശേരി: സി പി ഐ എം ൻ്റെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ വാഹനം കെട്ടിവലിച്ച് പ്രതിഷേധ സമരം നടന്നു.

താമരശ്ശേരി ചുങ്കത്ത് നടന്ന സമരം സി പി ഐ (എം) ഏരിയാ സിക്രട്ടറി ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു, എ പി സജിത്, പി സുധാകരൻ, പി ബിജു, കെ.കെ വസന്തകുമാർ, കെ.കെ ഷരീഫ് എന്നിവർ നേതൃത്വം നൽകി.സി.പി എം തച്ചംപൊയില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ലേക്കല്‍ സെക്രട്ടറി ഇ ശിവരാമന്‍, പി എം അബ്ദുള്‍ മജീദ്, ബി ആര്‍ ബേബി, ദേവദാസന്‍, ഷിജു മുഹമ്മദ്‌സിനാന്‍, ഷാനിഫ്, അജയന്‍ എന്നിവര്‍ നേതൃത്വം നൽകി.