മത്സ്യകൃഷി വിജയമാകുന്നത് എങ്ങനെ? താമരശ്ശേരി കോരങ്ങാട് സ്വദേശി അസീസിന്റെ വിജയ മാതൃക
സ്വന്തം ലേഖകൻ
കോവിഡിനെത്തുടർന്നുള്ള വഴിതുറക്കുന്നത് മത്സ്യസമൃദ്ധിയുടെ വിജയകാലത്തേക്കാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കോരങ്ങാട് സ്വദേശി മാളിയേക്കൽ അസീസിന്
മത്സ്യക്കൃഷി വിളവെടുപ്പ് കാലമായിരുന്നു.
താമരശ്ശേരി കോരങ്ങാട് മൂന്നാം തോട് ജംഗ്ഷന് സമീപത്തെ കൃഷിയിടത്തിലാണ് അസീസ് മത്സ്യകൃഷി ചെയ്തിരിക്കുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെയാണ് വിളവെടുപ്പ് നടത്തിയത്.
തിലോപി, മത്സ്യങ്ങൾ ആയിരുന്നു കൃഷിയിടത്തിൽ പ്രധാനമായി കൃഷിചെയ്തിരുന്നത് മാത്രമല്ല ആട് , കരിങ്കോഴി, അരയന്നം, ഔഷധസസ്യങ്ങൾ ഉൾപ്പെടെ ഇവിടത്തെ പ്രധാനമായ കാഴ്ചകൾ. നിലവിൽ രണ്ട് ബയോ ഫ്‌ളോക്ക് ടാങ്കുകൾ നിർമ്മിച്ചതായി അസീസ് കോരങ്ങാട് ന്യൂസിനോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍