മുലയൂട്ടുക; കുഞ്ഞിനാവശ്യമായ പാല്‍ എങ്കിലേ കൂടി വരികയുള്ളൂ എന്നറിയുക.

കുറ്റമറ്റ മുലയൂട്ടൽ, കൂട്ടുത്തരവാദിത്തം' എന്നതാണ് ഈ വർഷത്തെ മുലയൂട്ടല്‍ വാര സന്ദേശം.

ലോക മുലയൂട്ടൽ വാരാചരണത്തിന് നാളെ തുടക്കമാവും. 'കുറ്റമറ്റ മുലയൂട്ടൽ, കൂട്ടുത്തരവാദിത്തം' എന്നതാണ് ഈ വർഷത്തെ സന്ദേശം. മുലയൂട്ടുന്ന അമ്മമാർക്ക് കുടുംബം മുതൽ ഭരണകൂടം വരെ നൽകേണ്ട പിന്തുണ സംബന്ധിച്ചാണ് ഇത്തവണ ബോധവൽകരണം.

അമ്മയുടെ മുലപ്പാലിന് പകരമാകാൻ ഒന്നിനും കഴിയില്ല. ജോലിക്കാരായ അമ്മമാരെ സഹായിക്കാനെന്ന വ്യാജേന മുലപ്പാലിന് പകരം പുറത്തിറങ്ങുന്ന ഉൽപന്നങ്ങളുടെ പ്രചാരണത്തെ പോലും നിരുൽസാഹപ്പെടുത്തണം എന്നതാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കുഞ്ഞിനെ കുറ്റമറ്റ രീതിയിൽ മുലയൂട്ടണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് അമ്മ തന്നെയാണെന്ന് കുവൈത്ത് മെട്രോ മെഡിക്കൽ സെന്‍ററിലെ ശിശുരോഗ വിദഗ്ധൻ ഡോ. സക്കറിയ മാത്യൂസ് ചൂണ്ടിക്കാട്ടുന്നു.

മുലയൂട്ടുക എന്ന തീരുമാനമെടുക്കുക എന്നതാണ് പ്രാധാന്യം. ആ തീരുമാനം എടുത്ത് കഴിഞ്ഞാല്‍ കുഞ്ഞിനാവശ്യമായ പാലുണ്ടാവും എന്നാണ് അമ്മമാര്‍ മനസ്സിലാക്കേണ്ടത്. നേരെ തിരിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ മുലപ്പാലുണ്ടാവില്ല. മാത്രമല്ല, മുലപ്പാല്‍ കൊടുക്കാതെ മുലപ്പാല്‍ അമ്മയുടെ ശരീരത്തില്‍ കൂടി വരില്ല. കുട്ടി എത്ര കുടിക്കുന്നോ അതിന് അനുസരിച്ചാണ് മുലപ്പാല്‍ കൂടി വരുന്നത്. പ്രസവിച്ച് 90 ദിവസം വരെ എല്ലാ രണ്ടുമണിക്കൂറിലും കുഞ്ഞിനെ നിര്‍ബന്ധമായും മുലയൂട്ടണമെന്നും ഡോ. സക്കറിയ മാത്യൂസ് വ്യക്തമാക്കുന്നു.

ജോലിക്കാരായ അമ്മമാർക്ക് കുഞ്ഞിന് സമ്പൂർണമായി മുലയൂട്ടൽ സാധ്യമാക്കാൻ അവർക്ക് അവധി ഉറപ്പാക്കാൻ ഓരോ രാജ്യത്തെയും ഭരണകൂടങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍