അനധികൃത പരസ്യ ബോർഡുകളും, കമാനങ്ങളും നീക്കം ചെയ്തു, പൊതുസ്ഥലത്ത് മലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി പൊതുസ്ഥലത്ത് പരസ്യ ബോർഡുകളും, കമാനങ്ങളും സ്ഥാപിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. ചുങ്കം ജംഗ്ഷനിൽ സ്ഥാപിച്ച കമാനം പഞ്ചായത്ത് അധികൃതർ എടുത്തു മാറ്റി.
ഫുട്പാത്തിൽ നിക്ഷേപിച്ച മാലിന്യ ചാക്കുകൾ നീക്കം ചെയ്തു.
ഫുട്പാത്തിനോട് ചേർന്ന് ചെടി ചട്ടികളും സ്ഥാപിച്ചു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ കടുത്ത പിഴ ചുമത്താനാണ് തീരുമാനും, മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അധികൃതരെ അറിയിക്കാം, ഈടാക്കുന്ന തുകയുടെ നിശ്ചിത ശതമാനം വിവരം നൽകുന്നവർക്കും ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍