കൂടത്തായി ചുണ്ട കുന്ന് ഉന്നതിയിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ചുണ്ടക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന കിഴക്കേക്കര പുത്തൻ പുരക്കൽ വിനീതിന്റേയും സജിതയുടേയും മകനെയാണ് പത്ത് ദിവസം മുമ്പ്‌ ദുരൂഹ സാഹചര്യത്തിൽ കാണാതായത്‌.കൂടത്തായ്‌ സെന്റ്‌ മേരീസ്‌ ഹൈസ്കൂളിൽ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിയാണ്‌ വിജിത്‌ വിനീത്‌.ഓണസദ്യ കഴിഞ്ഞ്‌ സിനിമക്ക് പോകുകയാണെന്ന്  പറഞ്ഞ്‌ വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട്‌ തിരിച്ചെത്തിയില്ല.

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഉസ്‌ലാം പെട്ടിയിൽ വെച്ച് കോടഞ്ചേരി പോലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍