ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനം


താമരശ്ശേരി :ഡിവൈഎഫ്ഐ താമരശ്ശേരി മേഖലാ സമ്മേളനം  ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് സെക്രട്ടറിയുമായ മെഹറൂഫ് ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. 
 
 ചുങ്കം വ്യാപാര ഭവനിൽ വെച്ച് നടന്ന സമ്മേളനത്തിൽ  സ്വാഗതസംഘം കൺവീനർ ശ്രീബിൻ സ്വാഗതം പറഞ്ഞു. 
മേഖലാ കമ്മിറ്റി പ്രസിഡൻറ് റാഷിദ് അധ്യക്ഷത വഹിച്ചു. 

ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഷിബിൻ ലാൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷംജിത്ത്, അയന എന്നിവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി റഹ്മാൻ ഇൻഷുൽ റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും മറുപടിയും ശേഷം പ്രമേയം മേഖലാ കമ്മിറ്റി അംഗം റഹീം അവതരിപ്പിച്ചു. മേഖല  സമ്മേളനം  19 അംഗ മേഖല കമ്മിറ്റിയും സ്ഥിരം ക്ഷണിതാക്കളായി രണ്ട് അംഗങ്ങളേയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി സെക്രട്ടറി ശ്രീബിൻ,  പ്രസിഡണ്ടായി പി സി റാഷിദ്, , ട്രഷറർ ഇൻഷുൽ റഹ്മാൻ എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ ജോയിൻ സെക്രട്ടറി ശ്രീ പ്രസാദ് നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍