താമരശ്ശേരി
പെരുന്നാൾ ദിനത്തിലും മയ്യിത്ത് പരിചരണവുമായി പോപുലർ ഫ്രണ്ട് പ്രവർത്തർ
താമരശ്ശേരി: വാടിക്കൽ പൊടുപ്പിൽ മുഹമ്മദിൻ്റെ മയ്യിത്താണ് കോവിഡ് പ്രോട്ടോ കോൾ പ്രകാരം പോപുലർ ഫ്രണ്ട് പ്രവർത്തകർ മറവ് ചെയ്തത്. പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ മരണ വാർത്ത അറിഞ്ഞ പ്രവർത്തകർ മരണാനന്തര ചടങ്ങുകൾക്ക് സമയം കണ്ടെത്തുകയായിരുന്നു. താമരശ്ശേരിയിലെ ചുമട്ടുതൊഴിലാളി യായിരുന്നു മരണപ്പെട്ട മുഹമ്മദ് . അദ്ദേഹത്തിന്റെ ബന്ധു ക്കൾ തച്ചംപൊയിൽ പ്രദേശത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ബന്ധപെട്ടതിനാൽ ഷംസുദ്ദീൻ കുന്നുംപുറം,റാഫി തച്ചംപൊയിൽ,സിറാജ് തച്ചംപൊയിൽ, പി പി നവാസ്, ടി പിബഷീർ , പി പി അഷ്റഫ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത് .ഡിവിഷൻ കോഡിനേറ്റർ സിദീഖ് കാരാടി , സി എച്ച് സെന്റർ ആംബുലൻസ് ഡ്രൈവർ റഹീം, വാർഡ് മെമ്പർ യുവേഷ് തുടങ്ങിയവരും കർമ്മരംഗത്ത് ഉണ്ടായിരുന്നു . സി എച് സെന്റർ ,ബ്രദേസ് വെഴുപ്പൂർ എന്നീ സന്നദ്ധ സംഘടനകളുടെ ആംബുലൻസിന്റെ സഹായത്താൽ മൃതദേഹം തച്ചംപൊയിൽ ഒതയോത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ എത്തിക്കുകയും കർമ്മങ്ങൾ നടത്തുവാൻ കിഴക്കേ കണ്ടി ജബ്ബാർ ക്കാ യുടെ നേതൃത്വത്തിൽ
പള്ളിപ്പുറം മഹല്ല് കമ്മിറ്റി ഭാരവാഹികൾ മറവ് ചെയ്യുന്നതിന് വേണ്ട സഹായങ്ങൾ നൽക്കുകയും ചെയ്തു .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍