പേപ്പട്ടി കടിച്ച് മൂന്നു പേർക്ക് ഗുരുതര പരുക്ക്


04-07-2021
മരുതോങ്കര : മരുതോങ്കര പഞ്ചായത്തിലെ 10-ാം വാർഡിൽ ഇന്ന് രാവിലെ 7 മണിക്ക് പേപ്പട്ടി കടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക്  പരിക്കേറ്റു. പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വള്ളിച്ചാലിൽ ബഷീർ, മാടോള്ളതിൽ സക്കീന, സലീന എന്നിവർക്കാണ് നായയുടെ  അക്രമണത്തിൽ പരിക്കേറ്റത്.പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ മുള്ളൻകുന്നിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വളരെ കൂടുതലാണ്.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍