പണം നൽകിയിട്ടും MDMA നൽകിയില്ല, ലഹരി സംഘം പൂട്ടിയിട്ട യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പോലീസ്
താമരശ്ശേരി:നാല് ദിവസത്തോളമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിലായിരുന്ന യുവാവിനെ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനക്കിടെ രക്ഷപ്പെടുത്തി. താമരശ്ശേരിക്ക് സമീപം മുടൂർ വെളിമണ്ണ റോഡിലെ വാടക വീട്ടിലെ മുകൾനിലയിൽ മുറിക്കകത്ത് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.
ബാംഗ്ലൂർ കോത്തന്നൂരിൽ ട്രാവൽ ഏജൻസി നടത്തുന്ന മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്.
ഭാഗങ്ങളിൽ എംഡി എം എ മൊത്തമായും, ചില്ലറയായും വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ട കൊടുവള്ളി കളരാന്തിരി , വട്ടോത്ത് പുറായിൽ അപ്പാപ്പൻ എന്ന ശിഹാബ് (40), വാവാട്, പാലക്കുന്നുമ്മൽ, ആക്കോയി എന്ന അശ്വിൻ എന്നിവരെ പോലീസ് പിടികൂടി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍