അടിവാരം
കോവിഡ് നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിനെത്തിയവരുടെ ബൈക്കുകള്‍ പോലീസ് പിടികൂട
അടിവാരം: കോവിഡ് നിയന്ത്രണം ലംഘിച്ച് കോവിഡ് നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിനെത്തിയവരുടെ ബൈക്കുകള്‍ പോലീസ് പിടികൂടി. താമരശ്ശേരി ചുരത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയവരുടെ ബൈക്കുകളാണ് പോലീസ് പിടികൂടിയത്. പെരുന്നാള്‍ പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചുരത്തില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപെട്ടത്. അടിവാരം മുതല്‍ ലക്കിടി വരെയുള്ള റോഡില്‍ വാഹനങ്ങള്‍ നിറഞ്ഞിരുന്നു. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്തണങ്ങള്‍ ലംഘിച്ച് ചുരത്തിലെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടികൂടിയ വാഹനങ്ങള്‍ അടിവാരം പോലീസ് ഔട്ട് പോസ്റ്റില്‍ സൂക്ഷിച്ചിരിക്കുകയാണ്. അടിവാരം ഔട്ട് പോസ്റ്റ് എസ്ഐ. വിജയന്റെ നേതൃത്വത്തിലാണ് ചുരത്തില്‍ പരിശോധന നടത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍