സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം: വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: 75 ാം സ്വാതന്ത്ര്യദിന പ്രൗഢിയിൽ രാജ്യം. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി.
7.30ഓടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചുമാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്.
രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് നേരത്തെ അദ്ദേഹം ടിറ്ററിൽ സന്ദേശം പങ്കുവെച്ചിരുന്നു. വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതു ഊർജം പകരുന്ന വർഷമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു, ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു
നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് പടനയിച്ച ആരോഗ്യപ്രവർത്തകർ, ശുചീകരണതൊഴിലാളികൾ, വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞർ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി.
ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായികതാരങ്ങളേയും അവരുടെ നേട്ടത്തേയും രാജ്യം അഭിനന്ദിക്കുന്നു. ഒളിമ്പിക്സ് വേദിയിലെ പ്രകടനത്തിലൂടെ നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല താരങ്ങൾ ചെയ്തതെന്നും ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറിയെന്നും പ്രധാനമന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍