യാത്രക്കാരുടെ ജീവൻ അപകടപ്പെടുത്തുന്ന ദേശീയപാതയിലെ കുഴികൾ നികത്താൻ ഉടൻ നടപടി സ്വീകരിക്കുക. എസ് ഡി പി ഐ


താമരശ്ശേരി: ദേശീയപാതയിൽ ഗെയിലിന് വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ അപകടം നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ ചർച്ചിന്റെ അടുത്ത് നടന്ന അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റത് വാർത്തയായിരുന്നു. ദേശീയപാത അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ ഹൈവേ ഉപരോധം അടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി  മുന്നോട്ടു പോകുവാൻ  എസ് ഡി പി ഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

 പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് നൗഫൽ വാടിക്കൽ അധ്യക്ഷത വഹിച്ചു  സിറാജ് തച്ചം പൊയിൽ, പി പി അഷ്‌റഫ്‌,  നിസാർ വാടിക്കൽ, മുജീബ് ഈർപ്പോണ, ഉബൈദ് കോരങ്ങാട് , അബൂബക്കർ കോയ , ഇല്യാസ് കാരാടി, ജാഫർ പരപ്പൻപൊയിൽ, അഫ്സൽ സി എൽ ടി,  കരീം അണ്ടോണ എന്നിവർ സംസാരിച്ചു  സിദ്ദീഖ് ഈർപ്പോണ സ്വാഗതവും  സാദിഖ് കോരങ്ങാട്  നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍