യുവതിയുടെ കയ്യിൽ കുഞ്ഞ്; നിലത്തെറിഞ്ഞ ശേഷം യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് 26കാരൻ അറസ്റ്റിൽ


കൊല്ലം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. യുവതിയുടെ കയ്യിലുണ്ടായിരുന്ന ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷമാണ് ഇയാള്‍ അതിക്രമത്തിന് ശ്രമിച്ചത്. കൊല്ലം കരുനാഗപ്പള്ളിക്കടുത്ത് തേവലക്കരയിലാണ് സംഭവം.

തേവലക്കര പാലക്കല്‍ ഊപ്പന്‍ വിളയില്‍ ഫൈസല്‍ എന്ന് വിളിപ്പേരുള്ള സാലിഹാണ് (26) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് അടുത്ത് താമസിക്കുന്ന ആന്ധ്രാ സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

റെയില്‍വേയുടെ കരാര്‍ തൊഴിലാളികളുടെ ടെന്റില്‍ ഇരിക്കുകയായിരുന്ന യുവതിയെ പ്രതി ടെന്റില്‍ കയറി ഉപദ്രവിക്കുകയായിരുന്നു. ടെന്റിലേക്ക് ഓടിക്കയറിയ പ്രതി യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് യുവതിയെ കടന്നുപിടിച്ചു യുവതി ഉച്ചത്തില്‍ കരഞ്ഞതോടെ സാലിഹ് ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍