പോക്സോയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ് ടാവ് പോലീസിൻ്റെ പിടിയിൽ

താമരശ്ശേരി:പോക്സോയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷടാവിനെ തിരുവമ്പാടി പോലീസ് പിടികൂടി.

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന കൂമ്പറ സ്വദേശി മൂലം പാറക്കൽ അനീഷ് മോഹൻ ആണ് തിരുവമ്പാടി പോലീസിൻറെ പിടിയിലായത്.

തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം ന് മുൻവശം സംശയാസ്പദമായി നിൽക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതിയുടെ കൈവശമുള്ള Kl 57 f 3458 glamour ബൈക്ക് തോട്ടുമുക്കത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസിന് മനസ്സിലായി. വാഹനത്തിൽ പൂട്ട് പൊളിക്കാൻ ഉള്ള ഇരുമ്പ് കമ്പിയും ഉണ്ടായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും 16.08.21 തീയതി പ്രതി കോഴിക്കോട് ജില്ലാജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ യതാണെന്നും പ്രതിക്ക് മുക്കം പോലീസ് സ്റ്റേഷനിലും താമരശ്ശേരി, മെഡിക്കൽ കോളേജ്, കുന്നമംഗലം, തിരുവമ്പാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളും പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

തിരുവമ്പാടി എസ്ഐ ആഷിം കെ കെ Asi റഷീദ് CPO അനീസ്. KM , മുനീർ . NK എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്

താമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍