വീടുകളിൽ പ്രചരണ രംഗത്ത് റഫീഖ്


താമരശ്ശേരി :താമരശ്ശേരി പഞ്ചായത്തിൽ 20-ാം വാർഡ് തച്ചംപൊയിൽ വീടുകളിൽ തോറും പ്രചാരണം ആരംഭിച്ചിരിക്കുകയാണ്  കോൺഗ്രസ് പ്രവർത്തകനും, താമരശ്ശേരിയിലെ ടാക്സി ഡ്രൈവറുമായ റഫീഖ് . വാർഡിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന റഫീഖിന്  ഏറെ ജനങ്ങളുടെ പിന്തുണയുണ്ട്.

കോവിഡ് കാലത്ത് വാർഡിൽ അവശ്യസാധനങ്ങളും മരുന്നുകളും ഉൾപ്പെടെ എത്തിച്ചു നൽകിയത്
റഫീഖ് ആയിരുന്നു. വാർഡിലെ നിർധന കുടുംബങ്ങളുടെ വീട്  ആഴ്ചയിൽ ഒരുതവണയെങ്കിലും റഫീഖ് സന്ദർശിക്കാറുണ്ട്. വാർഡിലെ ഏതൊരു കാര്യങ്ങൾക്കും ആളുകൾ ആശ്രയിക്കുന്നത് റഫീഖിനെ തന്നെയാണ്.  അതേസമയം കോൺഗ്രസ് സജീവ പ്രവർത്തകനായ റഫീഖിന് പിന്തുണയായി പാർട്ടി മുന്നോട്ടു വന്നിട്ടില്ല . വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത് എത്താനാണ് സാധ്യത. ഇതുവരെ മുന്നണികൾ മനസ്സ് തുറന്നിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍