കോവിഡ് വ്യാപനത്തോത് കുറയുന്നതായി സൂചന; ടിപിആറിൽ വലിയ വ്യത്യാസമില്ല

തിരുവനന്തപുരം• കേരളത്തിൽ കോവിഡ് വ്യാപനത്തോത് കുറയുന്നതായി സൂചന. ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആർ ഘടകം 1.05 ആയി കുറഞ്ഞു. കഴിഞ്ഞയാഴ്ച ഇത് 1.28 ആയിരുന്നു. പ്രതിവാര വ്യാപന നിരക്കിലെ വർധന മുൻപത്തെ ആഴ്ച 28% ആയിരുന്നത് 5% ആയും കുറഞ്ഞു.

ഇതേസമയം, പ്രതിദിന പരിശോധനകളുടെ ശരാശരി 1.66 ലക്ഷമായി ഉയർന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ടിപിആറിൽ വലിയ വ്യത്യാസമില്ല.

സർക്കാരിന്റെ വാക്സിനേഷൻ യജ്ഞം ഇന്നു തുടങ്ങും. ഈമാസം 31ന് അകം അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികളുടെയും എൽപി, യുപി സ്കൂൾ അധ്യാപകരുടെയും വാക്സിനേഷൻ പൂർത്തിയാക്കുകയാണു ലക്ഷ്യം.

യജ്ഞത്തിന്റെ ഭാഗമായി സർക്കാർ 20 ലക്ഷം ഡോസ് വാക്സീൻ വാങ്ങി ചെറുകിട സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും. 60 വയസ്സു കഴിഞ്ഞവരുടെ ആദ്യ ഡോസ് ഈമാസം 15ന് അകം പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍