സമസ്ത മുശാവറ അംഗം ശൈഖുനാ വാവാട് കുഞ്ഞികോയ മുസ്‌ലിയാർ നിര്യാതനായി

പ്രമുഖ സൂഫിവര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട്  കുഞ്ഞിക്കോയ മുസ്ലിയാർ നിര്യാതനായി.

നിരവധി മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു നിര്യാതനായ കുഞ്ഞിക്കോയ മുസ്ലിയാർ
ശംസുല് ഉലമ ഇ.കെ അബൂബക്കര് മുസ്ലിയാര്, കോട്ടുമല അബൂബക്കര് മുസ്ലിയാര്, താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്, അണ്ടോണ അബ്ദുല്ല മുസ്ലിയാര്, നാരകശ്ശേരിഅബൂക്കര് മുസ്ലിയാര് തുടങ്ങിയവര് പ്രധാന ഉസ്താദുമാരും 
പി.എം.എസ്.എ പുക്കോയ തങ്ങള്, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്, ഇ.കെ ഉമറുല് ഖാദിരി, കണ്ണിയാലമ മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.

ഖബറടക്കം ഇന്ന് വൈകീട്ട്‌ മൂന്ന് മണിക്ക്‌ വാവാട്‌ ജുമാ മസ്ജിദ്‌ ഖബർ സ്ഥാനിൽ നടക്കും.
മയ്യിത്ത്‌ നിസ്കാരം വീടിൽ വെച്ചും, പള്ളിയിൽ വെച്ചും നടക്കുന്നതായിരിക്കും.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍