സനാക്ക് ടൈം രുചികരമാക്കാൻ ഈസി ഫ്രൂട്ട് പാൻകേക്ക്!


ഫ്രൂട്ട് പാൻകേക്ക്

1. ഗോതമ്പുപൊടി - രണ്ടു വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

3. പാൽ - നാലു വലിയ സ്പൂൺ

തണുത്ത വെള്ളം - ഒരു വലിയ സ്പൂൺ

4. വെണ്ണ - ഒരു വലിയ സ്പൂൺ

ഫില്ലിങ്ങിന്

5. റാസ്പ്ബെറി ജാം - ഒരു വലിയ സ്പൂൺ

പൈനാപ്പിൾ ജ്യൂസ്‌ - മൂന്നു വലിയ സ്പൂൺ

6. കോൺഫ്ലോർ - ഒരു ചെറിയ സ്പൂൺ

7. നാരങ്ങാനീര് - അര ചെറിയ സ്പൂൺ

8. പൈനാപ്പിൾ വേവിച്ച് അരിഞ്ഞത് - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഗോതമ്പുപൊടിയും ഉപ്പും യോജിപ്പിച്ച് ഇടഞ്ഞെടുക്കണം.

∙ ഇതിനു നടുവിൽ ഒരു കുഴിയുണ്ടാക്കി, അതിൽ മുട്ടയും പാലും വെള്ളവും ഒഴിച്ചു ഗോതമ്പുപൊടിയുമായി യോജിപ്പിച്ചു നന്നായി അടിക്കുക. ഈ മിശ്രിതം ഏതാനും മിനിറ്റ് അനക്കാതെ വയ്ക്കണം.

∙ ഒന്നുകൂടി അടിച്ച ശേഷം വെണ്ണ പുരട്ടിയ ഫ്രൈയിങ് പാനിൽ ഒഴിച്ചു പരത്തി ഇരുവശവും വേവിച്ചെടുക്കണം.

∙ ഫില്ലിങ് തയാറാക്കാൻ ജാമും പൈനാപ്പിൾ ജ്യൂസും യോജിപ്പിച്ച് അഞ്ചു മിനിറ്റ് തുടരെ ഇളക്കികൊണ്ടു തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം വീണ്ടും പാനിലാക്കുക.

∙ കോൺഫ്ലോർ ഒരു ചെറിയ സ്പൂൺ വെള്ളത്തിൽ കലക്കി പേസ്റ്റ് പരുവത്തിലാക്കിയത് ജാം-ജ്യൂസ്‌ മിശ്രിതത്തിൽ ചേർക്കണം. മൂന്നു മിനിറ്റ് തുടരെയിളക്കി തിളപ്പിച്ച ശേഷം നാരങ്ങാനീരും പൈനാപ്പിൾ ജ്യൂസും ചേർത്തിളക്കി ചൂടാക്കണം. ഇതാണ് ഫില്ലിങ്.

∙ ഓരോ പാൻകേക്കിനുള്ളിലും തയാറാക്കിയ ഫില്ലിങ് അൽപം വീതം വച്ചു ചുരുട്ടി, മുകളിൽ അൽപം ജാം കൊണ്ട് അലങ്കരിച്ചു വിളമ്പാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍