കർഷക സഭയും, ഞാറ്റുവേലചന്തയും നടത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻറയും ഇക്കോ ഷോപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക സഭയും, ഞാറ്റുവേലചന്തയും താമരശ്ശേരി കൃഷിഭവൻ പരിസരത്ത് വെച്ച് നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീറ അദ്ധ്യക്ഷത വഹിച്ചു .
യോഗത്തിൽ വാർഡ് മെമ്പർ ബിന്ദു ആനന്ദ് സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ രജിഷ് ബി.കെ പദ്ധതി വിശദീകരണം നടത്തി .ക്ഷേമകാര്യ സ്റ്റാൻ്റി കമ്മിറ്റി ചെയർമാൻ അബ്ദുൾ ഗഫൂർ ,ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റി കമ്മിറ്റി ചെയർപേഴ്സൺ
കാവ്യ .വി.ആർ ,
മെമ്പർമാരായ അനിൽകുമാർ, രത്നവല്ലി, ബബിത ,വിജിത്ത് ,സൗജഅബ്ദുറഹിമാൻ ,ജോതികെ.എസ് , ഇക്കോഷോപ്പ് സെക്രട്ടറി ലളിത കൃഷി അസിസ്റ്റന്റ് സജിത്ത് വർഗ്ഗീസ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാർഷിക വികസ സമിതി അംഗങ്ങൾ, ഇക്കോ ഷോപ്പ് പ്രതിനിധികൾ, കർഷകസുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.കൃഷി അസിസ്റ്റന്റ് ഷൈജ കെ നന്ദി രേഖപെടുത്തി.
