ഓപ്പറേഷൻ തൂഫാൻ; ലഹരി വിരുദ്ധ റാലി നടത്തി കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ .
കട്ടിപ്പാറ: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ വമ്പിച്ച വിദ്യാർഥി റാലി ശ്രദ്ധേയമായി. റാലിക്ക് നേതൃത്വം കൊടുത്തുകൊണ്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സജീന ടീച്ചർ, സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, അബ്ദുല്ല മലയിൽ, റഹീം കളത്തിൽ, ലഹരിവിരുദ്ധ സന്ദേശം നൽകി കൊണ്ട് പ്രധാന അധ്യാപിക ജസീന ഹുസൈൻ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു.
വർണ്ണാഭമായ റാലിയിൽ വിദ്യാർഥികൾ റിബണിൽ തൂഫാൻ നാമകരണം ചെയ്ത് തലയിൽ കെട്ടി അണിയണിയായി ഒരേ സ്വരത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി ഞങ്ങളുടെ ലഹരി പഠനവും,സ്നേഹവും, കളിയുമാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
റാലി കടന്നുപോകുന്ന പാതയോരങ്ങളിൽ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരുടെ സ്നേഹം മധുരം കുട്ടികൾക്ക് ആവേശം നിറച്ചു.
നാടിന്റെ സമാധാനം തകർക്കുന്ന ലഹരി മാഫിയ കൂട്ടങ്ങൾക്ക് ഓപ്പറേഷൻ തൂഫാൻ താക്കീതാണെന്നും ഈ പദ്ധതിയിലൂടെ കേരളത്തിന് പുതുനാൾ സമ്മാനിക്കുമെന്നും പ്രോഗ്രാം കോഡിനേറ്റർ കെ സി ശിഹാബ് സൂചിപ്പിച്ചു.
എസ്,ആർ.ജി കൺവീനർ ദിൻഷ ദിനേശ്, പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു.
സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി, സുരക്ഷ ക്ലബ്ബ് കൺവീനർ ടി ഷബീജ്, മീഡിയ വിംഗ് കൺവീനർ പി യാസീൻ,സ്പോർട്സ് ക്ലബ് കൺവീനർ ഫൈസ് ഹമദാനി ,ഇംഗ്ലീഷ് ക്ലബ് കൺവീനർ നീതു പീറ്റർ, മലയാളം ക്ലബ് കൺവീനർ ആര്യ മുരളി,മാത് സ് ക്ലബ്ബ് കൺവീനർ അനു ബേബി, വർക്ക് എക്സ്പീരിയൻസ് കൺവീനർ ഹസീബ,വിങ്സ് ഇംഗ്ലീഷ് മീഡിയം അധ്യാപകരായ ഷാഹിന കെ എ, മുംതാസ് വി കെ, ഷാഹിന കെ കെ, സുഹറ പൂനൂർ എന്നിവർ സന്നിഹിതരായി...
