ഇന്ന് നിര്‍ണായകദിനം: നിപ രോഗലക്ഷണമുള്ള 8 പേരുടെ ഫലം അല്‍പ്പസമയത്തിനകം ലഭിക്കും
രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാഫലം അല്‍പ്പസമയത്തിനകം പുറത്തുവരും. പുനെയില്‍ നിന്നുള്ള ഫലം വിശദീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എട്ടു മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച മൂന്ന് പേരുടെ ഫലവും ആരോഗ്യ വകുപ്പിന് ഇന്ന് ലഭിക്കും. കേരളത്തെ സംബന്ധിച്ച് ഇന്ന് നിര്‍ണായക ദിവസമാണ്. മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കമുള്ള, രോഗലക്ഷണം കണ്ടെത്തിയ എട്ടു പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച മൂന്ന് സാമ്പിളുകളുടെ റിസല്‍ട്ടും ഇന്നാണ് ആരോഗ്യ വകുപ്പിന് ലഭിക്കുക. പക്ഷേ പുനെ ലാബിലെ മൂന്നാം വട്ട പരിശോധനക്ക് ശേഷമേ അത് പുറത്തുവിടൂ. രോഗലക്ഷണമുള്ള 11 പേരുടെയും ആരോഗ്യ സ്ഥിതി ത്യപ്തികരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന 251 പേരില്‍ ഒരാള്‍ മലപ്പുറം ജില്ലയിലും മറ്റൊരാള്‍ കണ്ണൂര്‍ ജില്ലയിലും ഉള്ളവരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍