തോട്ടം ഭൂമി പ്രശ്നം: ജനങ്ങളുടെ ആശങ്ക അകറ്റണം പ്രമേയം പാസാക്കി സിപി ഐഎം ബ്രാഞ്ച് കമ്മിറ്റി

താമരശ്ശേരി: തോട്ട ഭൂമിയും വിഷയത്തിൽ നിരവധി ആളുകൾ വീടിന് നമ്പറും ലോണും  ലഭിക്കാതെ കഷ്ടപ്പെടുന്ന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ട് . ഈ വിഷയത്തിൽ സർക്കാർ ബന്ധപ്പെട്ട അധികാരികളു മാ യി ചർച്ച ചെയ്തുകൊണ്ട് ,വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ വീട് വെക്കുന്നതിനു  നമ്പറും മറ്റും അനുവദിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് 
സി പി ഐ എം
 വാപ്പനാംപൊയിൽ ബ്രാഞ്ച് സമ്മേളനം   ബന്ധപ്പെട്ടവരോട്പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയിലും  അല്ലാതെയും വീടു വെക്കുന്നതിനും മറ്റും കഷ്ടപ്പെടുന്ന ഒരുപാട് ജനങ്ങളുടെ  ആശങ്കകൾക്ക് അറുതി വരുത്തണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. വാപ്പ നാം പൊയിൽ നടന്ന സമ്മേളനം സിപിഐഎം ഏരിയാകമ്മിറ്റി അംഗം സ:പി കെ ബാബു ഉദ്ഘാടനം ചെയ്തു.
മുതിർന്ന പാർട്ടി അംഗം: പി മാധവൻ പതാക ഉയർത്തി.
സെക്രട്ടറി ഇൻ ചാർജ് . കെ സജിത്ത് സ്വാഗതവും സ: കെ സി സുധീഷ് അനുശോചന പ്രമേയവും .
പി പ്രജീഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ഉപരി കമ്മിറ്റികൾക്ക് വേണ്ടി തച്ചം പൊയിൽ എൽ സി സെക്രട്ടറി : ഇ  ശിവരാമൻ.
 അബ്ദുൽമജീദ് സ: ബി ആർ ബിജു . കെ ടി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.സമ്മേളനത്തിൽ കെ വി അബ്ദുല്ലത്തീഫ് നെ ബ്രാഞ്ച് സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍