നെവിസിന്റെ ഹൃദവുമായി കോഴിക്കോടേക്ക് പറന്നെത്തിയത് കെ.വി ഷക്കീര്‍; സാരഥിക്ക് പ്രശംസ
ട്രാഫിക് എന്ന മലയാള സിനിമയുടെ ഇതിവൃത്തത്തിന് സമാനമായ സംഭവത്തിനാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചത്. 4 മണിക്കൂറാണ് പരമാവധി ലഭിക്കുന്ന സമയം. ഹൃദയം എത്തുമെന്ന് ഉറപ്പിച്ച് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. 4.10ന് എറണാകുളത്ത് നിന്ന് ആശുപത്രിയില്‍ നിന്ന് നെവിസിന്റെ ഹൃദവുമായി ആരോഗ്യപ്രവര്‍ത്തകര്‍ യാത്ര ആരംഭിച്ചു. 3 മണിക്കൂറില്‍ റോഡുമാര്‍ഗം കോഴിക്കോട് എത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ദൗത്യം ഏല്‍പ്പിച്ചത് കോഴിക്കോട് സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ കെ.വി. ഷക്കീറിനെ!.
4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. പക്ഷേ എത്രയും വേഗം എത്തിക്കുകയെന്നതായിരുന്നു ഷക്കീറിന് ലഭിച്ച നിര്‍ദേശം. വീക്കന്‍ഡിലെ തിരക്കുകള്‍ വലിയ കടമ്പയാണ്. എറണാകുളത്തെ തിരക്കിട്ട റോഡിലൂടെ കുതിച്ചു തുടങ്ങിയ ആംബുലന്‍സ്, ഒരു സ്ഥലത്ത് പോലും കാത്തിരിക്കേണ്ടി വന്നില്ല. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആംബുലന്‍സിന്റെ വരവ് ജനങ്ങളെ അറിയിച്ചിരുന്നു. പതിനായിര കണക്കിന് ഷെയറുകള്‍ നേടിയ പോസ്റ്റുകള്‍ അതിവേഗം വൈറലായി.
ഷക്കീറിനെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്ത് ജനം വഴിയൊരുക്കി. തൃപ്പയാര്‍, ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍ തുടങ്ങിയ നിരക്കിട്ട കവലകളില്‍ പോലും കിതയ്ക്കാതെ ഷക്കീര്‍ ആംബുലന്‍സ് പായിച്ചു. ചിലയിടങ്ങളില്‍ ജാഗ്രതയോടെ കേരളാ പോലീസും നിലയുറപ്പിച്ചിരുന്നു. ഓരോ കടമ്പ പിന്നിടുമ്പോഴും വയര്‍ലെസ് സന്ദേശങ്ങള്‍ കൈമാറി കൊണ്ടിരുന്നു. നേവിസിന്റെ ഹൃദയമിടിപ്പ് നില്‍ക്കാതെ ചേര്‍ത്തുപിടിക്കാന്‍ ആരോഗ്യപ്രവര്‍്ത്തകരും ആംബുലന്‍സിലുണ്ടായിരുന്നു.
യാത്ര തുടങ്ങി 3 മണിക്കൂറും അഞ്ച് മിനിറ്റും പൂര്‍ത്തിയായപ്പോഴേക്കും ഷക്കീര്‍ കോഴിക്കോട്ടെ മെട്രോ ആശുപത്രി മതില്‍ക്കെട്ടിനകത്തേക്ക് കുതിച്ചെത്തി. നിശ്ചയിച്ച പ്രകാരം ഹൃദയം ഓപ്പറേഷന്‍ തിയേറ്ററിലേക്ക്. ആഴ്ച അവസാനമായതിനാല്‍ ഗതാഗതക്കുരുക്കും തിരക്കുമുണ്ടായിരുന്നെങ്കിലും നിശ്ചിതസമയത്ത് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞത് ആശ്വാസമായെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി കെ.വി. ഷക്കീര്‍ പറയുന്നു. കൂട്ടായ പരിശ്രമത്തിന്റെ വിജമാണ് ഇന്നലെ കണ്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍