കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ പനിബാധിതരുടെ കണക്കെടുക്കാന്‍ തീരുമാനം. ഒരു മാസത്തിനിടെ നിപ്പയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
ഇതിനിടെ, കോഴിക്കോട് 8 പേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍ കണ്ടെത്തി. 251 പേരുടെ പുതിയ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഗെസ്റ്റ് ഹൗസില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ പരിശോധനയ്ക്കായി ട്രൂ നാറ്റ് ലാബ് സജ്ജീകരിക്കും.
നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പ് ശ്രമം തുടങ്ങി. മരിച്ച കുട്ടിയുടെ ചാത്തമംഗലത്തെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. രണ്ടര മാസം മുന്‍പ് ആടിന് അസുഖം വന്നിരുന്നു.
പഴംതീനി വവ്വാലുകളുടെ സാന്നിധ്യം പരിശോധിക്കാന്‍ സമീപത്തെ മരത്തില്‍നിന്നു റംബൂട്ടാന്‍ പഴങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നുള്ള പഴം കുട്ടി കഴിച്ചിരുന്നു. വനംവകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സ്രവം ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍