കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് സിപിഐഎം പിന്തുണ


കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദിന് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ പിന്തുണ. സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.
'കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന സമരം പത്താം മാസത്തിലും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സെപ്തംബര്‍ 27 ന് സംയുക്ത സമര സമിതി ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍