അലൂമിനിയ പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരായി മുക്കം ഫയര്‍ഫോഴ്‌സ്

മുക്കം: അലൂമിനിയ പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരായി മുക്കം ഫയര്‍ഫോഴ്‌സ്. കൊടുവള്ളി സ്വദേശി അബ്ദുല്‍ ഖാദര്‍-അര്‍ഷിന ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്റെ തലയിലാണ് കളിക്കുന്നതിനിടെ അലുമിനിയ പാത്രം തലയില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തിയപ്പോഴാണ് തലയില്‍ അലൂമിനിയ പത്രം കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

വീട്ടുകാര്‍ കൊടുവള്ളി പോലീസിനെ അറയിക്കുകയും കുട്ടിയെ മുക്കം ഫയര്‍ സ്റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകുമായിരുന്നു. ഉടന്‍തന്നെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കുട്ടിയെ മുക്കം ഫയര്‍ സ്റ്റേഷനില്‍ എത്തിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് അലൂമിനിയം പാത്രം കട്ട് ചെയ്ത് കുട്ടിയുടെ തല പാത്രത്തില്‍ നിന്നും പുറത്തെടുക്കുകയും ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ വിജയന്‍ നടുത്തൊടി കയ്യില്‍, സീനിയര്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ എം സി മനോജ്, കെ നാസര്‍, ഫയര്‍ ഓഫീസര്‍മാരായ സുബിന്‍, ടി സിബി, എസ് മഹേഷ്, മനു പ്രസാദ്, യാനോപ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍