പൂനൂർ
അസം വെടിവയ്പ് : പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ട് മുസ്ലിം ഉന്‍മൂലന ഹിന്ദുത്വഅജണ്ടയുടെ ഭാഗം .മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കൽ
അസം ഭരണകൂടത്തിന്റെ ക്രൂരവും പൈശാചികവുമായ നടപടിക്കെതിരെ പോപുലർ ഫ്രണ്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താമരശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂനൂരിൽ പ്രകടനം നടത്തി.
ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പിന്തുണയോടെ മുസ്‌ലിം വംശഹത്യ ലക്ഷ്യംവെച്ചുള്ള ആർ എസ് എസ് നീക്കങ്ങളുടെ തുടക്കം മാത്രമാണ് അസമിൽ നടക്കുന്നതെന്നും എൻ ആർ സി, സി എ എ എന്നിവയുടെ പശ്ചാത്തലത്തിൽ ഇത്തരം ഉൻമൂലന നീക്കങ്ങൾ രാജ്യവ്യാപകമാവുനെതിരെ ജാഗ്രത പാലിക്കണമെന്നും പരിപാടിയുടെ സമാപന പ്രസംഗത്തിൽ കോരങ്ങാട് ഏരിയ പ്രസിഡന്റ് അഷ്റഫ് ഈർപ്പോണ പറഞ്ഞു.
ഡിവിഷൻ പ്രസിഡന്റ് അബുഹാജി , സെക്രട്ടറി ഹസീബ് പൂനൂർ, ഇ കെ മുഹമ്മദ്, അനീസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍