ഓണം ബംബർ രണ്ടാം സമ്മാനം അഞ്ച് പോലീസുകാർക്ക്
വടകര: ഓണം ബംബറിന്റെ രണ്ടാം സമ്മാനമായ ഒരുകോടി രൂപ കിട്ടിയത് അഞ്ച് പോലീസുകാർക്ക്. കോഴിക്കോട് റൂറൽ എസ്.പി. ഓഫീസിലെ പോലീസുകാരായ പി.എസ്. ചന്ദ്രൻ, കെ.കെ. ദിഹേഷ്, കെ. വൈശാഖ് ചന്ദ്രൻ, കെ. രമേശൻ, എം. അജിത്ത് എന്നിവർ ചേർന്നെടുത്ത പി.സി. 537460 എന്ന ടിക്കറ്റിനാണ് ഒരുകോടി രൂപ കിട്ടിയത്.
വടകര ബീക്കെ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണിത്. എസ്.പി. ഓഫീസിനു സമീപം ലോട്ടറി വിൽക്കുന്ന സന്തോഷിൽ നിന്നാണ് ഇവർ ടിക്കറ്റെടുത്തത്. സന്തോഷിന്റെ കൈവശം ബാക്കിയായ അഞ്ച് ടിക്കറ്റുകൾ ഇവർ എടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍